ലങ്കയ്ക്ക് തിരിച്ചടി, മെന്‍ഡിസ് പരമ്പര കളിയ്ക്കുന്നത് സംശയത്തിലെന്ന് വാര്‍ത്ത

Sports Correspondent

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങി ലങ്കയുടെ കുശല്‍ മെന്‍ഡിസ്. മോശം മത്സരഫലങ്ങളിലൂടെ കടന്ന് പോകുന്ന ലങ്കന്‍ ടീമിലെ ഫോമിലുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് കുശല്‍ മെന്‍ഡിസ്. താരത്തിനു ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്.

പന്ത് കൊണ്ടുടനെ ഫീല്‍ഡില്‍ നിന്ന് പുറത്ത് പോയ മെന്‍ഡിസ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ കളിയ്ക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ഇതുവരെ വന്നിട്ടില്ലെങ്കിലും കാര്യങ്ങള്‍ അത്ര അനുകൂലമല്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.