ഇന്ന് ഇന്ത്യ അഫ്ഗാൻ ആദ്യ പോരാട്ടം, സഞ്ജു കളിക്കുമെന്ന് പ്രതീക്ഷ

Newsroom

ഇന്ന് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ ടി20 മത്സരം നടക്കും. മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും എന്നാണ് പ്രതീക്ഷ. സഞ്ജു സാംസണും ജിതേഷ് ശർമ്മയുമാണ് ടീമിൽ വിക്കറ്റ് കീപ്പർമാരായി ഉള്ളത്. ഇതിൽ സഞ്ജുവിന് നറുക്ക് വീഴുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ ഉള്ളത്.

ഇന്ത്യ 23 11 18 16 27 48 472

ഇന്ന് വിരാട് കോഹ്ലി ഇന്ത്യക്ക് ഒപ്പം ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ താരം അവധിയെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മയും യശസ്വു ജയ്സ്വാളും ആകും ഓപ്പൺ ചെയ്യുക. ഗിൽ വൺ ഡൗണായി വരും എന്ന് പ്രതീക്ഷിക്കുന്നു. സഞ്ജു കളിക്കുന്നു എങ്കിൽ നാലാമായോ അഞ്ചാമനായോ ഇറങ്ങും.

അഫ്ഗാൻ നിരയിൽ അവരുടെ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ ഉണ്ടാകില്ല. പരിക്ക് കാരണം റാഷിദ് ഖാൻ ഈ പരമ്പരയിൽ കളിക്കുകയില്ല. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം.