ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന എസിസി മെൻസ് അണ്ടർ 19 ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ-യിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് പാകിസ്താനു മുന്നിൽ തകർന്നു. ടോസ് നേടിയ പാകിസ്താൻ അണ്ടർ 19 ബൗളിംഗ് തിരഞ്ഞെടുക്കുക ആയുരുന്നു. ഇന്ത്യൻ അണ്ടർ 19 ടീമിനെ 46.1 ഓവറിൽ 240 റൺസിന് അവർ ഓൾ ഔട്ടാക്കി.
ക്യാപ്റ്റൻ ആയുഷ് മത്രെ 25 പന്തിൽ നിന്ന് നാല് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം 38 റൺസ് നേടി മികച്ച തുടക്കം നൽകി. എന്നാൽ ഓപ്പണർ വൈഭവ് സൂര്യവംശി 5 റൺസെടുത്ത് പുറത്തായത് തിരിച്ചടിയായി. മുഹമ്മദ് സയ്യാം ആണ് പുറത്താക്കിയത്. ആരോൺ ജോർജ്ജ് 88 പന്തിൽ 12 ഫോറുകളും ഒരു സിക്സും സഹിതം 85 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച് ഒരു തകർച്ചക്കിടയിലും ഇന്നിംഗ്സിന് അടിത്തറയിട്ടു.
പാകിസ്താന്റെ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ മധ്യനിര പാടുപെട്ടു. വിഹാൻ മൽഹോത്ര (12), വേദാന്ത് ത്രിവേദി (7), വിക്കറ്റ് കീപ്പർ അഭിജ്ഞാൻ കുണ്ടു (22) എന്നിവർക്ക് ഇന്നിംഗ്‌സിന് മുന്നേറ്റം നൽകാൻ കഴിഞ്ഞില്ല. 173-ലാണ് അഞ്ചാം വിക്കറ്റ് നഷ്ടമായത്. കനിഷ്‌ക് ചൗഹാൻ 46 പന്തിൽ രണ്ട് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം 46 റൺസ് നേടി. ഇത് ഇന്ത്യയെ 200 കടക്കാൻ ഇന്ത്യയെ സഹായിച്ചു. 238-ൽ എട്ടാം വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷമാണ് ചൗഹാൻ പുറത്തായത്. മുഹമ്മദ് സയ്യാം (3/67), അബ്ദുൾ സുഭാൻ (3/42) എന്നിവരാണ് പാകിസ്താന് വേണ്ടി വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. നിഖാബ് ഷിഫ്ക് (2/38), അഹമ്മദ് ഹുസൈൻ (1/34) എന്നിവരും മികച്ച പിന്തുണ നൽകി.