രണ്ടാം T20 മത്സരത്തിൽ നിർണായകമായ ജയവുമായി ടീം ഇന്ത്യ. ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്. ശ്രീലങ്ക ഉയർത്തിയ 143 എന്ന വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15പന്ത് ബാക്കി നിൽക്കേ നേടാൻ ഇന്ത്യക്കായി.
143 റൺസെന്ന ലക്ഷ്യം തേടി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ തന്നെ നില ഉറപ്പിച്ചിരുന്നു. ഒൻപതാം ഓവറിലാണ് 32 പന്തിൽ 6 ബൗണ്ടറികളുൾപ്പടെ 45 റൺസ് എടുത്ത രാഹുലിനെ ഹസരങ്ക പുറത്താക്കുന്നത്. പിന്നീട് ഏറെ വൈകാതെ ശിഖർ ധവാനെയും(32) ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഹസരങ്ക തന്നെയാണ് ധവാനെ വിക്കറ്റിന് മുൻപിൽ കുടുക്കിയത്. പിന്നീട് ശ്രേയസ്സ് അയ്യരും ക്യാപ്റ്റൻ കൊഹ്ലിയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ശ്രേയസ്സ് അയ്യർ 34 റൺസെടുത്ത് ലഹിരു കുമാരക്ക് വിക്കറ്റ് നൽകി മടങ്ങി. 30 റൺസുമായി കൊഹ്ലിയും ഒരു റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ.
142 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ ശ്രീലങ്കക്ക് നഷ്ടപ്പെട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തി ശ്രദ്ധുൽ താക്കൂറാണ് ഇന്ത്യയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന് ചുക്കാൻ പിടിച്ചത്. നവ്ദീപ് സൈനിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തിരികെ ഇന്ത്യൻ ടീമിൽ എത്തിയ ബുമ്രയും വാഷിംഗ്ടൺ സുന്ദറും ഓരൊ വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്ക്ൻ നിരയിൽ കുശാൽ പെരേര(34) മാത്രമാണ് പിടിച്ച് നിന്നത്. ആവിഷ്ക ഫെർണാണ്ടോ (22) ഗുണതിലക(20) എന്നിവർ പെട്ടെന്ന് പുറത്താായി. 104 റൺസിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ശ്രീലങ്കയെ സമ്മർദ്ധത്തിലാക്കി.