വിൻഡീസിനെതിരായ നാലാം ഏകദിനം, ടോസ് അറിയാം

Staff Reporter

വിൻഡീസിനെതിരായ നാലാമത്തെ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അവസാന മത്സരത്തിൽ നിന്ന് ഇറക്കിയ ടീമിൽ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. റിഷഭ് പന്തിനു പകരം കേദാർ ജാദവും ചഹാലിനു പകരം രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

വിൻഡീസ് നിരയിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച ഒബെഡ് മക്കോയ്ക്ക് പകരം കീമോ പോൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ടൈയിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് മൂന്നാം മത്സരത്തിൽ ജയിച്ച വിൻഡീസ് പരമ്പര 1-1 എന്ന നിലയിൽ തുല്യതയിൽ എത്തിച്ചിരുന്നു.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റായ്ഡു, എം.എസ്.ധോണി, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ജസ്പ്രീത് ബുംറ.