സഹീർ ഖാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പുതിയ ഉപദേഷ്ടായി നിയമിതനായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ ഉപദേഷ്ടാവും ഒപ്പം ബൗളിങ് പരിശീലകനായും ലഖ്നൗവിൽ പ്രവർത്തിക്കും. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ, ആദം വോജസ്, ലാൻസ് ക്ലൂസ്നർ, ജോൺടി റോഡ്‌സ് എന്നിവരടങ്ങുന്ന കോച്ചിംഗ് യൂണിറ്റിലേക്ക് ആകും സഹീർ ചേരുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി സഹീർ ഖാനെ നേരത്തെ പരിഗണിച്ചിരുന്നു. എന്നിരുന്നാലും മോർക്കലിനെ ആണ് ഗംഭീർ തിരഞ്ഞെടുത്തത്.
ഇന്ത്യയ്‌ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സഹീർ, ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് 100ൽ അധികം ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലകനായും സഹീർ പ്രവർത്തിച്ചിട്ടുണ്ട്.