Picsart 24 05 08 18 00 56 660

മാർക്കോ റിയൂസിന്റെ അടുത്ത നീക്കം അമേരിക്കയിലേക്ക്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്റ്റാർ മിഡ്ഫീൽഡർ മാർക്കോ റിയൂസ് അടുത്തതായി അമേരിക്കയിൽ ആകും കളിക്കുക എന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ക്ലബുകളുമായി റിയൂസ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. റിയുസ് ഡോർട്മുണ്ടിൽ കരാർ പുതുക്കില്ല എന്ന് ക്ലബ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. റിയൂസും ഡോർട്ട്മുണ്ടും തമ്മിലുള്ള കരാർ ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്. 12 വർഷമായി ഡോർട്മുണ്ടിനൊപ്പം ഉള്ള താരമാണ് റിയുസ്.

2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 426 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 169 ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്. 129 അസിസ്റ്റും നൽകി. നാല് കിരീടങ്ങളും ക്ലബിനൊപ്പം അദ്ദേഹം നേടി.

Exit mobile version