200 റൺസ് എങ്ങനെ ചേസ് ചെയ്യണമെന്നത് എല്ലാ യുവതാരങ്ങളും സൂര്യകുമാര്‍ യാദവിൽ നിന്ന് കണ്ട് പഠിക്കണം – സുരേഷ് റെയ്‍ന

Sports Correspondent

മുംബൈയുടെ 200ന് മേലെയുള്ള ചേസിംഗിൽ വിജയ നിമിഷത്തിൽ ക്രീസിലുണ്ടായിരുന്നില്ലെങ്കിലും വിജയം സാധ്യമാക്കിയതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. താരത്തിന്റെ മികവുറ്റ പ്രകടനത്തിനെ വാനോളം പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‍ന.

എല്ലാ യുവതാരങ്ങളും 200 റൺസ് എങ്ങനെ ചേസ് ചെയ്യണമെന്നത് സൂര്യകുമാര്‍ യാദവിൽ നിന്ന് കണ്ട് പഠിക്കാവുന്നതാണെന്നാണ് സുരേഷ് റെയ്‍ന പറഞ്ഞത്. തന്റെ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുവാന്‍ താരം കാണിക്കുന്ന ചങ്കൂറ്റം എടുത്ത് പറയേണ്ടതാണെന്നും താരത്തിന്റെ ഷോട്ടുകളുടെ റേഷ് വളരെ വലുതാണെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി. സൂര്യകുമാര്‍ യാദവിന്റെ ആത്മവിശ്വാസം ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ഏവര്‍ക്കും മനസ്സിലാകുമെന്നും സുരേഷ് റെയ്‍ന കൂട്ടിചേര്‍ത്തു.