വനിതാ പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഉദ്ഘാടന പതിപ്പിൽ ഓസ്‌ട്രേലിയൻ ഓപ്പണർ അലിസ ഹീലിയെ തങ്ങളുടെ ക്യാപ്റ്റനായി യുപി വാരിയേഴ്‌സ് പ്രഖ്യാപിച്ചു. ഫെബ്രുവരി 13ന് മുംബൈയിൽ നടന്ന ഡബ്ല്യുപിഎൽ പ്ലെയർ ലേലത്തിൽ 70 ലക്ഷം രൂപയ്ക്കായിരുന്നു യുപി വാരിയേഴ്‌സ് ഹീലിയെ സ്വന്തമാക്കിയത്.
139 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹീലി ലോകത്തിലെ ഏറ്റവും പരിചയസമ്പന്നയായ ഓപ്പണർമാരിൽ ഒരാളാണ്. ക്യാപ്റ്റനായി നിയമിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ഹീലി , “ഞങ്ങൾ ഇവിടെ വിജയിക്കാനും നല്ല ക്രിക്കറ്റ് കളിക്കാനും ആണ് ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു. വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ 2023 മാർച്ച് 4 മുതൽ മാർച്ച് 26 വരെ മുംബൈയിൽ ആകും നടക്കുക. ബ്രാബോൺ സ്റ്റേഡിയവും DY പാട്ടീൽ സ്റ്റേഡിയവും ആകും മത്സരങ്ങൾക്ക് വേദിയാവുക. മാർച്ച് 5 ന് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സിനെ നേരിട്ടു കൊണ്ടാകും യുപി വാരിയേഴ്സ് സീസൺ ആരംഭിക്കുക.