ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിമൻസ് പ്രീമിയർ ലീഗ് (WPL) 2023-ന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന ഡബ്ല്യുപിഎൽ ആദ്യ സീസണിൽ 23 ദിവസങ്ങളിലായാകും ലീഗ് പൂർത്തിയാക്കുക.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ലീഗിന്റെ ഉദ്ഘാടന മത്സരം. രണ്ടാം ദിവസം ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെയും തുടർന്ന് വൈകുന്നേരം ഗുജറാത്ത് ജയന്റ്‌സിനെ യുപി വാരിയോഴ്‌സും നേരിടും.
ലീഗിൽ നാല് ഇരട്ട ഹെഡറുകൾ ഉണ്ടാകും. ഇങ്ങനെ രണ്ട് മത്സരങ്ങൾ നടക്കുമ്പോൾ ആദ്യ മത്സരം 3:30 PMന് ആരംഭിക്കും. വൈകുന്നേരം നടക്കുന്ന എല്ലാ മത്സരങ്ങളും 7:30 PMനാകും ആരംഭിക്കുക്. മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയവും ബ്രാബോൺ സ്റ്റേഡിയവും 11 വീതം മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കും.
മാർച്ച് 21ന് ബ്രാബോൺ സ്റ്റേഡിയത്തിൽ യുപി വാരിയേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തോടെ ലീഗ് ഘട്ടം സമാപിക്കും. എലിമിനേറ്റർ മാർച്ച് 24-ന് DY പാട്ടീൽ സ്റ്റേഡിയത്തിലും 2023-ലെ വനിതാ പ്രീമിയർ ലീഗ് ഫൈനൽ മാർച്ച് 26-ന് ബ്രാബോൺ സ്റ്റേഡിയത്തിലും നടക്കും.
ഫിക്സ്ചർ: