WPL

വനിതാ പ്രീമിയർ ലീഗിൽ അടിയോടടി!! ആർ സി ബിക്ക് ജയിക്കാൻ 224 വേണം!

Newsroom

വിമൻസ് പ്രീമിയർ ലീഗ് 2023ലെ രണ്ടാം മത്സരത്തിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതകൾക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതകൾ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും എതിരാളികളെ പിടിച്ചു കെട്ടാൻ അവർക്കായില്ല.

Picsart 23 03 05 17 13 13 432

43 പന്തിൽ 14 ബൗണ്ടറികളുൾപ്പെടെ 72 റൺസ് നേടിയ ലാനിങ്ങിനൊപ്പം ഷഫാലി വർമയും ഡൽഹി ക്യാപിറ്റൽസ് വനിതകൾക്ക് ശക്തമായ തുടക്കം നൽകി. 45 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസെടുത്ത വർമ ആക്രമിച്ചു തന്നെ കളിച്ചു.

വെറും 17 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പെടെ 39 റൺസ് നേടിയ മാരിസാൻ കാപ്പും നിർണായക പങ്ക് വഹിച്ചു. ജെമിമ റോഡ്രിഗസ് 15 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ബൗളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹെതർ നൈറ്റ് ആണ് ടീമിന് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്‌.

Categories WPL