റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ഫ്രാഞ്ചൈസി വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിനുള്ള (ഡബ്ല്യുപിഎൽ) വനിതാ ടീമിന്റെ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. അടുത്തിടെ നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ 3.40 കോടി രൂപയ്ക്ക് ആർസിബി മന്ദാനയെ സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സ്മൃതി.

വിരാട് കോഹ്‌ലിയുടെയും ഫാഫ് ഡു പ്ലെസിസിന്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയിലൂടെയാണ് ആർസിബി പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഇടംകൈയ്യൻ ഓപ്പണർ, ടീമിനെ നയിക്കാൻ അവസരം നൽകിയതിൽ ആർസിബിയോടുള്ള നന്ദി അറിയിച്ചു.
113 WT20I കളിൽ നിന്ന് 27.15 ശരാശരിയിലും 123.19 സ്ട്രൈക്ക് റേറ്റിലും 2661 റൺസ് നേടിയ മന്ദാന, വനിതാ ഗെയിമിലെ സൂപ്പർ സ്റ്റാറാണ്.














