WPL

നമസ്കാര ബെംഗളൂരു.. ആർ സി ബിയിൽ ചേർന്നതിലുള്ള സന്തോഷം പങ്കുവെച്ച് സ്മൃതി മന്ദാന

Newsroom

വനിതാ പ്രീമിയർ ലീഗ് 2023ന്റെ ഉദ്ഘാടന പതിപ്പിനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് സ്വന്തമാക്കി. 3.4 കോടി രൂപയ്ക്കാണ് മന്ദാനയെ സ്വന്തമാക്കിയത്.

സ്മൃതി

ആർസിബി ഫ്രാഞ്ചൈസിയിൽ ചേരുന്നതിൽ മന്ദാന തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാനും കിരീടങ്ങൾ നേടാനുമായി തനിക്കും ആർസിബി ടീമിനും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് മന്ദാന പ്രത്യാശ പ്രകടിപ്പിച്ചു. ഇത്രയും വലിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

നമസ്കാര ബെംഗളൂരു എന്ന് പറഞ്ഞു കന്നടയിൽ ബെംഗളൂരു ആരാധകരെ താരം അഭിസംബോധന ചെയ്തു. എല്ലാ വർഷവും പുരുഷ ഐ പി എല്ലിന്റെ ലേലം കാണുന്നതാണ് എന്നും ഇത്തവണ ഒരു ലേലത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ആവേശകരമായിരുന്നു എന്നും സ്മൃതി പറഞ്ഞു. WPL പ്രഖ്യാപനം ആണ് വനിതാ ക്രിക്കറ്റിലെ ചരിത്രപരമായ തീരുമാനം എന്നും സ്മൃതി പറഞ്ഞു.

Categories WPL