കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവായ ശ്രേയങ്ക പാട്ടീൽ പരിക്കിനെ തുടർന്ന് 2025 ലെ വനിതാ പ്രീമിയർ ലീഗിൽ (WPL) നിന്ന് പുറത്തായി. 2024 ലെ WPL-ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പ്രതിഭാധനയായ ഓൾറൗണ്ടർ, ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (RCB) ഒരു വലിയ നഷ്ടമായിരിക്കും.
![1000830652](https://fanport.in/wp-content/uploads/2025/02/1000830652-1024x682.jpg)
പരിചയസമ്പന്നനായ ഓഫ് സ്പിന്നർ സ്നേഹ റാണയെ പകരക്കാരിയായി RCB തിരഞ്ഞെടുത്തു. ഓൾറൗണ്ട് കഴിവുകൾക്ക് പേരുകേട്ട റാണ, ടീമിനെ സഹായിക്കും എന്ന് ക്ലബ് കരുതുന്നു. ഇന്നലെ ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് കൊണ്ട് മികച്ച രീതിയിൽ സീസൺ ആരംഭിക്കാൻ ആർ സ് ബിക്ക് ആയിരുന്നു.