14.3 ഓവറിൽ വിജയം കുറിച്ച് ഡൽഹി, അടിച്ച് തകര്‍ത്ത് ഷഫാലിയും മെഗ് ലാന്നിംഗും

Sports Correspondent

Meglanningshafali

മുംബൈ നൽകിയ 124 റൺസ് വിജയ ലക്ഷ്യം വെറും 14.3 ഓവറിൽ നേടി ഡൽഹി ക്യാപിറ്റൽസ്. ഓപ്പണര്‍മാരായ മെഗ് ലാന്നിംഗും ഷഫാലി വര്‍മ്മയും അടിച്ച് തകര്‍ത്തപ്പോള്‍ ഡൽഹി ഒന്നാം വിക്കറ്റിൽ 85 റൺസാണ് നേടിയത്.

Shafalilanning

28 പന്തിൽ 43 റൺസ് നേടിയ ഷഫാലി പുറത്തായ ശേഷം മെഗ് ലാന്നിംഗ് ജമീമ റോഡ്രിഗസ് കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മെഗ് ലാന്നിംഗ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയാണ് അനായാസ ജയം ഒരുക്കിയത്.

ലാന്നിംഗ് 49 പന്തിൽ 60 റൺസും ജെമീമ 15 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 39 റൺസ് നേടി.