WPL ഉദ്ഘാടന മത്സരത്തിൽ ആർ സി ബിക്ക് ആവേശകരമായ വിജയം. ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 202 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബി 18.3 ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് എത്തി.

തുടക്കത്തിൽ തന്നെ 9 റൺസ് എടുത്ത സ്മൃതിയെയും 4 റൺസ് എടുത്ത ഹോഡ്ജിനെയും ആർ സി ബിക്ക് നഷ്ടമായി. എന്നാൽ എലിസ് പെറിയും രാഘബി ബിഷ്ടും ആർ സി ബിയെ മുന്നോട്ട് നയിച്ചു. പെറി 34 പന്തിൽ നിന്ന് 57 റൺസ് എടുത്തു. രാഘവി 27 പന്തിൽ 25 റൺസും നേടി.
പിറകെ വന്ന റിച്ച ഘോഷ് 27 പന്തിൽ 64 റൺസും കനിക അഹുജ 14 പന്തിൽ 30 റൺസും എടുത്ത് ആർ സി ബിയെ ജയത്തിൽ എത്തിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5 എന്ന മികച്ച സ്കോർ ആണ് നേടിയത്. ക്യാപ്റ്റൻ ആഷ്‌ലീ ഗാർഡ്‌നർ 37 പന്തിൽ നിന്ന് 79* റൺസ് നേടി. മൂന്ന് ഫോറുകളും എട്ട് സിക്‌സറുകളും ഉൾപ്പെടെ 213.51 എന്ന അത്ഭുതകരമായ സ്ട്രൈക്ക് റേറ്റിൽ ക്യാപ്റ്റൻ ബാറ്റു ചെയ്തു.
ബെത്ത് മൂണി 42 പന്തിൽ നിന്ന് 56 റൺസ് നേടി മികച്ച തുടക്കം നൽകി, ഡിയന്ദ്ര ഡോട്ടിന്റെ 13 പന്തിൽ നിന്ന് 25 റൺസ് നേടി.
ആർസിബി വനിതകൾക്കായി, രേണുക സിംഗ് മികച്ച ബൗളറായി., നാല് ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.