വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതാ ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 57 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 157.89 എന്ന സ്ട്രൈക്ക് റേറ്റിൽ 90 റൺസ് എടുത്ത എല്ലിസ പെറിയുടെ ആർ സി ബി നല്ല സ്കോർ നേടിയത്.

ക്യാപ്റ്റൻ സ്മൃതി മന്ദാന ദീപ്തി ശർമ്മയുടെ പന്തിൽ വെറും 6 റൺസിന് പുറത്തായത് കൊണ്ട് തുടക്കത്തിൽ ആർ സി ബി പ്രയാസപ്പെട്ടിരുന്നു. ഡാനിയേൽ വ്യാറ്റ്-ഹോഡ്ജ് 41 പന്തിൽ നിന്ന് നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 57 റൺസ് നേടി നല്ല സംഭാവന നൽകി.
യുപി വാരിയേഴ്‌സിനായി ചിനെല്ലെ ഹെൻറി ദീപ്തി ശർമ്മ, തഹ്ലിയ മക്ഗ്രാത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.