WPL

എലിസെ പെറിക്ക് 6 വിക്കറ്റ്, മുംബൈ ഇന്ത്യൻസിനെ 113ന് ഓളൗട്ട് ആക്കി RCB

Newsroom

നിർണായക മത്സരത്തിൽ തകർപ്പൻ ബൗളിംഗുമായി ആർ സി ബി. അവർ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 113 റൺസിന് ഓളൗട്ട് ആക്കി. എലിസ് പെറിയുടെ 6 വിക്കറ്റ് നേട്ടമാണ് ആർ സി ബിയെ സഹായിച്ചത്. പെറി WPL ചരിത്രത്തിൽ ആറ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി മാറി.

മുംബൈ 24 03 12 21 07 09 763

നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് എലിസ് പെറി നാലു വിക്കറ്റുകൾ വീഴ്ത്തിയത്. 30 റൺസ് എടുത്ത മലയാളി താരം സജന മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ ആയി. ക്യാപ്റ്റൻ ഹർമൻപ്രീത് ഇന്ന് ഡക്കിൽ പുറത്തായി.

ആർ സി ബിക്ക് ആയി എലിസ് പെറി അല്ലാതെ ആശ, ശ്രേയങ്ക, മൊലിനസ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. ഇന്ന് ജയിച്ചാൽ ആർ സി ബിക്ക് മൂന്നാം സ്ഥാനം ഉറപ്പിക്കാൻ ആകും.

Categories WPL