2025 WPL-ന് മുമ്പ് പരിക്കേറ്റ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ പൂജ വസ്ത്രാകറിന് പകരം മുംബൈ ഇന്ത്യൻസ്, U19 വനിതാ T20 ലോകകപ്പ് താരം പരുണിക സിസോഡിയയെ സൈൻ ചെയ്തു. ഇന്ത്യയുടെ U19 ലോകകപ്പ് വിജയത്തിൽ 19 കാരിയായ ഇടംകൈയ്യൻ സ്പിന്നർ നിർണായക പങ്ക് വഹിച്ചിരുന്നു. 2.71 എന്ന ഇക്കോണമി റേറ്റിൽ 10 വിക്കറ്റുകൾ അവൾ ലോകകപ്പിൽ നേടി.
WPL ലേലത്തിൽ വിറ്റുപോകാതെ പോയ താരത്തെ, ₹10 ലക്ഷത്തിന് ആണ് മുംബൈ ഇന്ത്യൻസ് ഇപ്പോൾ സ്വന്തമാക്കിയത്