വനിതാ പ്രീമിയർ ലീഗ് 2025 ലെ 11-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾക്കെതിരെ ആദ്യം ബാറ്റു ചെയ്ത യുപി വാരിയേഴ്‌സ് വനിതകൾ 142/9 എന്ന സ്കോർ നേടി.

26 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 45 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് യുപി വാരിയേഴ്‌സിനായി തിളങ്ങിയത്. 30 പന്തിൽ 33 റൺസെടുത്ത ദിനേശ് വൃന്ദ, 13 പന്തിൽ 19 റൺസെടുത്ത ശ്വേത സെഹ്‌റവത് എന്നിവർ പിന്തുണച്ചു എങ്കിലും റൺ റേയ് ഉയർത്താൻ അവർക്ക് ആയില്ല. തുടരെ വിക്കറ്റുകളും നഷ്ടമായി.
മുംബൈ ഇന്ത്യൻസിന് വേണ്ടി, നാറ്റ് സ്കൈവർ-ബ്രണ്ട് തൻ്റെ നാല് ഓവറിൽ 3/18 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു.