വനിത പ്രീമിയര്‍ ലീഗിൽ കരുതുറ്റ ബൗളിംഗ് പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം ആണ് ബൗളിംഗ് നിര പുറത്തെടുത്തത്.
മിന്നു മണിയും ജെസ്സ് ജോന്നാസെന്നും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ മുംബൈയ്ക്ക് നേടാനായുള്ളു. 22 റൺസ് വീതം നേടിയ ഹര്‍മ്മന്‍പ്രീത് കൗറും ഹെയ്ലി മാത്യൂസും ആണ് മുംബൈയുടെ ടോപ് സ്കോറര്‍മാര്‍. നാറ്റ് സ്കിവര്‍ ബ്രണ്ട് 18 റൺസ് നേടിയപ്പോള്‍ അമേലിയ കെറും അമന്‍ജോത് കൗറും 17 റൺസ് വീതം നേടി.
10 പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്ന അമന്‍ജോത് ആണ് മുംബൈയെ 123 റൺസിലേക്ക് എത്തിച്ചത്.