വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്തിനെതിരെ 47 റൺസ് വിജയം ആണ് മുംബൈ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 213/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഗുജറാത്തിന് 166 റൺസ് മാത്രമാണ് നേടാനായത്. 19.2 ഓവറിൽ ഗുജറാത്ത് ഓള്‍ഔട്ട് ആകുകയായിരുന്നു.
34 റൺസ് നേടി ഡാനിയേൽ ഗിബ്സൺ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ഫോബെ ലിച്ച്ഫീൽഡ് 31 റൺസും ഭാരതി ഫുൽമാലി 30 റൺസും നേടി പുറത്താകുകയായിരുന്നു. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റൺഔട്ട് രൂപത്തിൽ പുറത്തായപ്പോള്‍ അതും ടീമിന്റെ ചേസിംഗിന് തിരിച്ചടിയായി.
സി്മ്രാന്‍ ഷെയ്ഖും(18) തനൂജ കന്‍വാറും (16) അവസാന ഓവറുകളിൽ പൊരുതി നോക്കിയപ്പോള്‍ ഗുജറാത്തിന്റെ തോൽവി ഭാരം കുറയ്ക്കാന്‍ മാത്രമേ അത് സഹായിച്ചുള്ളു.
മുംബൈയ്ക്കായി ഹെയ്ലി മാത്യൂസ് മൂന്നും അമേലിയ കെര്‍ രണ്ട് വിക്കറ്റും നേടി.