ഇന്ത്യൻ വനിത പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഡെൽഹി ക്യാപിറ്റൽസ് 29 റൺസിന് പരാജയപ്പെടുത്തി. ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 193 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 163-8 എന്ന സ്കോർ മാത്രമെ എടുത്തുള്ളൂ. ഇന്നത്തെ ജയത്തോടെ ഡെൽഹി 8 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.
മുംബൈ ഇന്ത്യൻസിനായി 42 റൺസ് എടുത്ത അമൻജൊത് കൗർ മാത്രമെ തിളങ്ങിയുള്ളൂ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡെൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തിരുന്നു. ഇന്ത്യൻ ബാറ്റർ ജമീമ റോഡ്രിഗസിന്റെ മികച്ച അർധ സെഞ്ച്വറി ആണ് ഡൽഹിക്ക് മികച്ച സ്കോർ നൽകിയത്. 33 പന്തുകളിൽ നിന്ന് 69 റൺസ് എടുക്കാൻ ജമീമക്കായി. 3 സിക്സും 8 ഫോറും മടങ്ങുന്നത് ആയിരുന്നു ജമീമയുടെ ഇന്നിംഗ്സ്.
ഡൽഹിക്കായി ക്യാപ്റ്റൻ ലാനിങ്ങും ഇന്ന് അർദ്ഗ സെഞ്ച്വറി നേടി. മെഗ് ലാനിംഗ് 38 പന്തിൽ 53 റൺസ് എടുത്താണ് പുറത്തായത്. ഷഫാലി 12 പന്ത്രണ്ട് പന്തിൽ 28 റൺസ് എടുത്തും മികച്ച സംഭാവന നൽകി.
മുംബൈ ഇന്ത്യൻസിനായി ശബ്നിൻ ഇസ്മായിൽ, ഹെയ്ലി മാത്യൂസ്, സൈയ്ക, പൂജ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.