ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ 175 റൺസിന്റെ മികച്ച സ്കോര്‍ നേടി ഡൽഹി ക്യാപിറ്റൽസ്. മെഗ് ലാന്നിംഗും ഷഫാലി വര്‍മ്മയും ആണ് ഡൽഹി നിരയിൽ കസറിയത്.
9 ഓവറിൽ ഈ കൂട്ടുകെട്ട് ഡൽഹിയ്ക്കായി 83 റൺസ് നേടിയപ്പോള്‍ 27 പന്തിൽ 40 റൺസ് നേടിയ ഷഫാലി വര്‍മ്മയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. മെഗ് ലാന്നിംഗ് തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ താരം 57 പന്തിൽ 92 റൺസുമായി അവസാന ഓവറിലാണ് പുറത്തായത്. ഡിയാന്‍ഡ്ര ഡോട്ടിനായിരുന്നു വിക്കറ്റ്.
ഗുജറാത്തിന് വേണ്ടി മേഘന സിംഗ് മൂന്നും ഡിയാന്‍ഡ്ര ഡോട്ടിന്‍ രണ്ട് വിക്കറ്റും നേടി.