വനിത പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 166 റൺസ് നേടി യുപി വാരിയേഴ്സ്. കിരൺ നാവ്ഗിരേ 27 പന്തിൽ നിന്ന് നേടിയ 51 റൺസിനൊപ്പം ശ്വേത ഷെഹ്റാവത്ത്, ചിനെല്ലേ ഹെന്‍റി എന്നിവരുടെ മികവുറ്റ ബാറ്റിംഗും തുണയായി എത്തിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് യുപി ഈ സ്കോര്‍ നേടിയത്.
അവസാന ഓവറുകളിൽ ചിനെല്ലേ ഹെന്‍റി അടിച്ച് തകര്‍ത്തപ്പോള്‍ യുപി മികച്ച സ്കോറിലേക്ക് കുതിച്ചു. ശ്വേത 33 പന്തിൽ 37 റൺസ് നേടിയപ്പോള്‍ ഹെന്‍റി 15 പന്തിൽ നിന്നാണ് 33 റൺസ് നേടിയത്.
44 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്.