യുപി നൽകിയ 143 റൺസ് വിജയ ലക്ഷ്യം 2 വിക്കറ്റുകളുടെ മാത്രം നഷ്ടത്തിൽ 17 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. തുടക്കത്തി?യാസ്ടിക ഭാട്ടിയയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഹെയ്ലി മാത്യൂസ് – നാറ്റ് സ്കിവര്‍ ബ്രണ്ട് കൂട്ടുകെട്ട് വിജയത്തിലേക്ക് മുംബൈയെ എത്തിച്ചു.
മാത്യൂസ് 59 റൺസ് നേടി വിജയത്തിനരികെ എത്തി പുറത്തായപ്പോള്‍ നാറ്റ് സ്കിവര്‍ 44 പന്തിൽ 75 റൺസുമായി മുംബൈയുടെ എട്ട് വിക്കറ്റ് വിജയം അനായാസമാക്കി.