ഗുജറാത്ത് ജയന്റ്സിനെതിരെ വനിത പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 213 റൺസ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ മുംബൈ നേടിയത്. ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
യാസ്തിക ഭാട്ടിയയെ തുടക്കത്തിൽ നഷ്ടമായ ശേഷം ഹെയ്‍ലി മാത്യൂസ് – നാറ്റ് സ്കിവര്‍ ബ്രണ്ട് കൂട്ടുകെട്ട് നേടിയ 133 റൺസാണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ നൽകിയത്.
ഹെയ്‍ലി മാത്യൂസ് 50 പന്തിൽ 77 റൺസ് നേടി പുറത്തായപ്പോള്‍ 41 പന്തിൽ 77 റൺസാണ് നാറ്റ് സ്കിവര്‍ ബ്രണ്ട് നേടിയത്. 12 പന്തിൽ നിന്ന് 36 റൺസ് നേടി ഹര്‍മ്മന്‍പ്രീത് കൗറും സ്കോറിംഗ് വേഗത കൂട്ടി.