മുംബൈ ഇന്ത്യൻസ് വനിതകൾ WPL 2024 സീസണിലെ ആദ്യ വിജയം നേടി. ഇന്ന് അവർ ഗുജറാത്ത് ജയന്റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. 121 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് നാറ്റ് സിവർ-ബ്രണ്ടിന്റെ 39 പന്തിൽ നിന്ന് 57 റൺസ് എന്ന മികച്ച പ്രകടനത്തിന്റെ ബലത്തിൽ 16.1 ഓവറിലേക്ക് ലക്ഷ്യം കണ്ടു.

അമേലിയ കെർ (19), ഹെയ്‌ലി മാത്യൂസ് (17) എന്നിവർ പിന്തുണ നൽകി. സജീവൻ സജന (10), ജി കമാലിനി (4) എന്നിവർ പുറത്താകാതെ നിന്നു.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നല്ല സ്കോർ നേടാൻ പാടുപെട്ടു, 20 ഓവറിൽ അവർ 120 റൺസിന് ഓൾഔട്ടായി. ഹർലീൻ ഡിയോൾ (32), കശ്വി ഗൗതം (20) എന്നിവർ മാത്രമാണ് കുറച്ചെങ്കിലും റൺസ് നേടിയത്. ഹെയ്‌ലി മാത്യൂസ് (3/16), നാറ്റ് സിവർ-ബ്രണ്ട് (2/26) എന്നിവർ മികച്ച ബൗളിംഗ് കാഴ്ചവെച്ചു.