WPL-ൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് തോൽപ്പിച്ചു. മുംബൈ ഉയർത്തിയ 165 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത ഡൽഹി അവസാന പന്തിലാണ് ജയിച്ചത്. അവസാന പന്തിൽ 2 റൺസ് ആയിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അരുന്ധതി അവസാന പന്തിൽ 2 റൺസ് അടിച്ച് വിജയം ഉറപ്പിക്കുജ ആയിരുന്നു.

18 പന്തിൽ 43 റൺസടിച്ച ഷെഫാലി വർമയും 35 റൺസ് എടുത്ത നികി പ്രസാദും 10 പന്തിൽ 21 റൺസ് അടിച്ച സാറ ബ്രൈസും ആണ് ഡൽഹിയെ ലക്ഷ്യത്തിൽ എത്തിക്കാൻ സഹായിച്ചത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് വനിതകൾ 19.1 ഓവറിൽ 164 റൺസിന് പുറത്തായിരുന്നു. 59 പന്തിൽ നിന്ന് 80 റൺസുമായി നാറ്റ് സിവർ-ബ്രണ്ട് ആണ് മുംബൈയുടെ ഇന്നിംഗ്സിനെ നയിച്ചു, 22 പന്തിൽ നിന്ന് 42 റൺസുമായി ഹർമൻപ്രീത് കൗർ ശക്തമായ പിന്തുണ നൽകി.

ഡൽഹിക്ക് വേണ്ടി ശിഖ പാണ്ഡെ (2/14), അന്നബെൽ സതർലാൻഡ് (3/34) എന്നിവരാണ് മികച്ച ബൗളിംഗ് നടത്തിയത്.