ഐപിഎലിന്റെ ഉദ്ഘാടന മത്സരത്തിൽ താന്‍ കളിക്കാനുണ്ടാകില്ലെന്നതിൽ ഗുജറാത്ത് ടൈറ്റന്‍സിന് വലിയ അതൃപ്തിയുണ്ടെന്ന് പറഞ്ഞ് ഡേവിഡ് മില്ലര്‍. ദക്ഷിണാഫ്രിക്കയുടെ നെതര്‍ലാണ്ട്സിനെതിരെയുള്ള ഏകദിന പരമ്പരയിൽ മില്ലര്‍ കളിക്കുന്നതിനാൽ ആണ് താരം ഐപിഎലിന്റെ ഉദ്ഘാടന മത്സരത്തിനില്ലാത്തത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചിരുന്നു, ഇതിനാൽ തന്നെ താരങ്ങള്‍ക്കും മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു.
ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായ രണ്ട് മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്ക നെതര്‍ലാണ്ട്സിനെ നേരിടുന്നത്. മാര്‍ച്ച് 31, ഏപ്രിൽ 2 തീയ്യതികളിലാണ് മത്സരങ്ങള്‍. ഐപിഎൽ മാര്‍ച്ച് 31ന് ഗുജറാത്തും ചെന്നൈയും തമ്മിലുള്ള മത്സരത്തോടെ ആരംഭിയ്ക്കും. അഹമ്മദാബാദിലാണ് ആദ്യ മത്സരം.
ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിനങ്ങള്‍ രണ്ടും ജയിച്ചാലാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകുന്നത്. എന്നാൽ തന്റെ അഭാവം ഗുജറാത്ത് ടൈറ്റന്‍സിനെ അപ്സറ്റ് ആക്കിയിട്ടുണ്ടെന്നും എന്നാൽ നിരാശനാണെങ്കിലും തനിക്ക് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നത് പ്രധാനമാണെന്നും മില്ലര്‍ പ്രസ് കോൺഫറന്‍സിൽ പറഞ്ഞു.
ഐപിഎൽ ഫ്രാഞ്ചൈസികളിലെ മറ്റ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഇത് പോലെ വൈകി മാത്രമാകും അതാത് ടീമുകള്‍ക്കൊപ്പം എത്തുക.