ഉദ്ഘാടന സീസണിന് മുന്നോടിയായി വിമൻസ് പ്രീമിയർ ലീഗ് (WPL) ഫ്രാഞ്ചൈസികൾക്ക് പരസ്യങ്ങളുടെയും സ്പോൺസർമാരുടെയും കാര്യത്തിൽ കർശന നിർദ്ദേശവുമാഉഇ ബി സി സി ഐ. ഫാന്റസി സ്‌പോർട്‌സുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പച്ചക്കൊടി കാട്ടിയിട്ടുണ്ട് എങ്കിലും ക്രിപ്‌റ്റോകറൻസികൾ, വാതുവെപ്പ്, ചൂതാട്ടം, പുകയില ഉത്പന്നങ്ങൾ എന്നിവയുമായുള്ള ഒരു ബന്ധവും പാടില്ല എന്ന് കർശനമായി തന്നെ ബി സി സി ഐ പറഞ്ഞു. ഇവയുമായുള്ള സഹകരണങ്ങൾ നിരോധിച്ചിട്ടുണ്ട് എന്നും ബി സി സി ഐ അറിയിച്ചു.
ഡബ്ല്യുപിഎൽ സീസൺ ആരംഭിക്കുന്നതിന് 10 ദിവസത്തിന് മുമ്പ് എല്ലാ വാണിജ്യ കരാറുകളുടെയും പകർപ്പുകൾ അവലോകനത്തിനായി സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. ഫെബ്രുവരി 13 ന് നടന്ന l ഫ്രാഞ്ചൈസികളുടെ ലേലത്തെ പിന്നാലെയാണ് ബി സി സി ഐ ഈ കാര്യം അറിയിച്ചത്. മാർച്ച് 4 മുതൽ 26 വരെ ആകും പ്രഥമ വനിതാ ഐ പി എൽ സീസൺ നടക്കുക.