വനിത പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 127 റൺസ് മാത്രം. 60/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഏഴാം വിക്കറ്റിൽ ഭാരതി – തനൂജ കൂട്ടുകെട്ട് 51 റൺസ് നേടിയതാണ് മത്സരത്തിൽ ഈ റൺസിലേക്ക് എങ്ങിലും എത്തുവാന്‍ സഹായിച്ചത്. തനൂജ 16 റൺസാണ് നേടിയത്.
ഭാരതി ഫുൽമാലി 40 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 26 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന് ആണ് മറ്റൊരു പ്രധാന സ്കോറര്‍.
ഡൽഹിയ്ക്കായി ശിഖ പാണ്ടേ, മരിസാന്നേ കാപ്പ്, അന്നബെൽ സത്തര്‍ലാണ്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.