ഉദ്ഘാടന വനിത ഐപിഎൽ പതിപ്പിന്റെ ലേലത്തിനായി 409 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ. ഫെബ്രുവരി 13ന് മുംബൈയിൽ വെച്ചാണ് ലേലം നടക്കുക. 409 താരങ്ങളിൽ 246 ഇന്ത്യന്‍ താരങ്ങളും 163 വിദേശ താരങ്ങളുമാണുള്ളത്.
1525 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തതെങ്കിലും അതിനെ 409 പേരായി ചുരുക്കുകയായിരുന്നു. 90 സ്ലോട്ടുകളിലേക്കാണ് ഫ്രാഞ്ചൈസികള്‍ താരങ്ങളെ സ്വന്തമാക്കേണ്ടത്. ഇതിൽ 30 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്.
24 താരങ്ങള്‍ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ ഉള്‍പ്പെടുന്നു ഇതിൽ ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷഫാലി വര്‍മ്മ എന്നിവരും സോഫി ഡിവൈന്‍, എൽസെ പെറി, അലൈസ ഹീലി, മെഗ് ലാന്നിംഗ്, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിങ്ങനെ വിദേശ താരങ്ങളും ഉള്‍പ്പെടുന്നു.
40 ലക്ഷത്തിന്റെ രണ്ടാമത്തെ വിഭാഗത്തിൽ 30 കളിക്കാരുണ്ട്. മുംബൈയിലെ രണ്ട് വേദികളിലായാണ് 22 മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റ് നടക്കുക. മാര്‍ച്ച് 4ന് തുടങ്ങി മാര്‍ച്ച് 26ന് ആണ് ടൂര്‍ണ്ണമെന്റ് അവസാനിക്കുന്നത്.