പത്താം വിക്കറ്റിൽ നേടിയത് 52 റൺസ്, ഇത് ഡൽഹിയുടെ തിരിച്ചുവരവ്

Sports Correspondent

വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഡൽഹിയുടെ മികച്ച തിരിച്ചുവരവ്. 79/9 എന്ന നിലയിലേക്ക് വീണ ടീമിനെ പത്താം വിക്കറ്റിൽ 24 പന്തിൽ നിന്ന് 52 റൺസ് നേടിയ ശിഖ പാണ്ടേ – രാധ യാദവ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് ഡൽഹി നേടിയത്.

Mumbaiindians

ശിഖ 17 പന്തിൽ 27 റൺസ് നേടിയപ്പോള്‍ രാധ യാദവ് 12 പന്തിൽ 27 റൺസും നേടി. 35 റൺസ് നേടിയ മെഗ് ലാന്നിംഗ് ആണ് ഡൽഹിയുടെ ടോപ് സ്കോറ‍ർ. മുംബൈയ്ക്കായി ഇസ്സി വോംഗ്, ഹെയ്‍ലി മാത്യൂസ് എന്നിവര്‍ മൂന്ന് വിക്കറ്റും മെലി കെർ രണ്ട് വിക്കറ്റും നേടി.