ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ആരാധകർക്ക് അദ്‌ഭുതമായി തോന്നിയത് രണ്ടു ബീമറുകൾ എറിഞ്ഞ ശേഷം ബൗളിംഗ് തുടർന്ന ദീപക് ചഹാറിനെയാണ്. ചെന്നൈ സൂപ്പർ കിങ്‌സ് – കിങ്‌സ് ഇലവൻ പഞ്ചാബ് പോരാട്ടം അവസാന ഘട്ടത്തോട് അടുത്ത് നിൽക്കവെയാണ്. മികച്ച തുടക്കവുമായി ഇറങ്ങിയ കിങ്‌സ് ഇലവൻ മിഡിൽ ഓർഡറിൽ ചെന്നൈ പിടിമുറുക്കിയപ്പോൾ തളർന്നു. 161 റൺസ് ചെസ് ചെയ്ത പഞ്ചാബിന് ജയം സ്വന്തമാക്കാനായില്ല. മത്സരത്തിനിടെ രണ്ടു ബീമറുകൾ ചഹാർ എറിഞ്ഞു. എന്നാൽ അമ്പയർ അദ്ദേഹത്തെ കളി തുടരുവാൻ അനുവദിക്കുകയായിരുന്നു.
പിന്നീട് ഡേവിഡ് മില്ലറുടെ വിക്കറ്റ് വീഴ്ത്തിയാണ് ചെന്നൈ മത്സരം വരുത്തിക്കാക്കിയത്. കൊല്‍ക്കത്ത – ബാംഗ്ലൂര്‍ മത്സരത്തിനിടെ മുഹമ്മദ് സിറാജ് രണ്ടു ബീമറുകൾ എറിയുകയും ഇതേ തുടർന്ന് അമ്പയർ അദ്ദേഹത്തെ മത്സരം തുടരാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. അപകടകരമായ രീതിയിൽ പന്തെറിഞ്ഞതിനാലാണ് അമ്പയർ ഈ നിലപാട് എടുത്തത്. അതെ സമയം ചഹാർ എറിഞ്ഞ ബീമറുകൾ അപകടകരമല്ല എന്ന് കണ്ടു അമ്പയർ തന്നെയാണ് മത്സരം തുടരാൻ ചഹാറിനു അനുമതി നൽകിയത്.