അമ്പയറുടെ തീരുമാനം ശരിയാണ്, സഞ്ജു ഔട്ട് തന്നെ – വാട്സൺ

Newsroom

സഞ്ജു സാംസൺ ഇന്നലെ ഔട്ട് ആയത് ഔട്ട് തന്നെ ആണെന്ന് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. തേർഡ് അമ്പയറുടെ തീരുമാനം ശരി ആയിരുന്നു. ഇതിൽ യാതൊരു വിവാദത്തിന്റെയും ആവശ്യം ഇല്ലെന്നും ഇന്നലെ ജിയോ സിനിമയിൽ സംസാരിക്കവെ വാട്സൺ പറഞ്ഞു.

സഞ്ജു 24 05 07 23 30 39 888

“തേർഡ് അമ്പയർ കണ്ട ഏറ്റവും പ്രധാനപ്പെട്ട ആംഗിളിൽ ഫീൽഡ ബൗണ്ടറി ലൈനിൽ തൊടുന്നില്ല. അത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോകുക ആയിരുന്നു, ഷായ് ഹോപ്പ് വളരെ സവിശേഷമായ ഒരു ക്യാച്ചാണ് എടുത്തത്.” വാട്സൺ പറഞ്ഞു.

“അൽപ്പം ആശയക്കുഴപ്പം ഉണ്ടായെങ്കിലും അവസാനം തേർഡ് അമ്പയർ എടുത്ത തീരുമാനം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവസാനം അത് വളരെ വ്യക്തമായിരുന്നു, അതിനാൽ ആ കോളിനെക്കുറിച്ച് ഒരു സംശവും വേണ്ട” മത്സരത്തിന് ശേഷം വാട്സൺ ജിയോ സിനിമയിൽ പറഞ്ഞു.