“എല്ലാവരും എഴുതി തള്ളിയ ഹൈദരാബാദ് ഇവിടെ വരെ എത്തിയതിൽ സന്തോഷം” – വാർണർ

ഫൈനലിൽ എത്താൻ ആയില്ല എങ്കിലും ഈ ഐ പി എൽ സീസൺ ഓർത്ത് സന്തോഷം മാത്രമേ ഉള്ളൂ എന്ന് സൺ റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഇന്ന് ഡെൽഹിക്ക് എതിരെ പരാജയപ്പെട്ട് പുറത്തായി എങ്കിലും നിരാശ ഇല്ല എന്ന് വാർണർ പറഞ്ഞു. ക്യാച്ച് വിട്ട് കൊണ്ടിരുന്നാൽ ആർക്കും വിജയിക്കാൻ കഴിയില്ല എന്ന് സ്വന്തം ടീമിനെ വിമർശിച്ച് കൊണ്ട് വാർണർ പറഞ്ഞു. ഹൈദരാബാദ് ഇവിടെ വരെ എത്തും എന്ന് ആരും പ്രവചിച്ചിരുന്നില്ല എന്ന് വാർണർ പറഞ്ഞു.

തങ്ങളുടെ ടീമിനെ എല്ലാവരും എഴുതി തള്ളിയതായിരുന്നു. അവിടെ നിന്ന് ആണ് പ്ലേ ഓഫ് വരെ എത്തിയത്. അതുകൊണ്ട് ടീമിനെ ഓർത്ത് അഭിമാനവും സന്തോഷവും ഉണ്ട് എന്ന് വാർണർ പറഞ്ഞു. ഹൈദരാബാദ് തന്റെ കുടുംബമാണ്. തനിക്ക് രണ്ടാം വീട് പോലെയാണ് ഹൈദരബാദ് എന്നും വാർണർ പറഞ്ഞു.