ഡെൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തോൽപ്പിച്ച് കൊണ്ട് രാജസ്ഥാൻ റോയൽസ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ന് രാജസ്ഥാൻ ഉയർത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡെൽഹിക്ക് 20 ഓവറിൽ 142/9 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് എടുത്ത് ബൗൾട്ട് ഡെൽഹിയെ തകർക്കുക ആയിരുന്നു. പൃഥ്വി ഷായും മനീഷ് പാണ്ടെയും ആണ് റൺ ഒന്നും എടുക്കാതെ കളം വിട്ടത്.
65 റൺസ് എടുത്ത ക്യാപ്റ്റൻ വാർണറും 38 റൺസ് എടുത്ത ലലിത് യാഥവും മാത്രമാണ് ഡെൽഹിക്കായി ബാറ്റു കൊണ്ട് തിളങ്ങിയത്. രാജസ്താനു വേണ്ടി ട്രെന്റ് ബൗൾടും ചാഹലും മൂന്ന് വിക്കറ്റുകളും അശ്വിൻ രണ്ടു വിക്കറ്റും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ഉയർത്തിയിരുന്നു. ഇന്നും ഓപ്പണർമാരായ ബട്ലറും ജൈസാളും മികച്ച തുടക്കമാണ് നൽകിയത്. 25 പന്തിൽ തന്റെ 50 പൂർത്തിയാക്കിയ ജൈസാൾ 31 പന്തിൽ 60 റൺസ് എടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്സും ജൈസാൾ പറത്തി. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 98 റൺസ് വരെ നീണ്ടു നിന്നു.
വൺ ഡൗണായി എത്തിയ സഞ്ജു സാംസൺ റൺ ഒന്നും എടുക്കാതെ പുറത്തായി. പിന്നാലെ വന്ന പരാഗ് 7 റൺസ് എടുത്തും പുറത്തായി. ഇതോടെ റൺ റേറ്റ് കുറഞ്ഞു. ബട്ലറും ഹിട്മയറും അവസാനം ആക്രമിച്ചു കളിച്ചു. ബട്ലർ 51 പന്തിൽ നിന്ന് 79 റൺസ് എടുത്തു. 11 ഫോറും ഒരു സിക്സും ബട്ലർ അടിച്ചു.
20 പന്തിൽ 39 അടിച്ച് ഹെറ്റ്മയർ രാജസ്ഥാനെ നല്ല സ്കോറിലേക്ക് തന്നെ കൊണ്ടു പോയി. ഡെൽഹിക്ക് വേണ്ടി മുകേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി