സീനിയർ താരങ്ങൾ ഡെൽഹിക്കായി ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് വാർണർ

Newsroom

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഒമ്പത് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ഡെൽഹി ക്യാപിറ്റൽസിന് മത്സരം നഷ്ടമായത് മധ്യനിരയിൽ ആണ് എന്ന് വാർണർ. “വളരെയധികം വിക്കറ്റുകൾ” മധ്യനിരയിൽ നഷ്‌ടമായത് പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ താരങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നും വാർണർ പറഞ്ഞു. വാർണർ ഇന്ന് റൺ ഒന്നും എടുക്കാതെ പുറത്തായിരുന്നു.

വാർണർ 23 04 30 00 33 31 609

“നമുക്ക് മധ്യനിര ശക്തമാക്കണം. 80-ലധികം സ്‌കോർ നേടാനും ഗെയിമുകൾ ജയിക്കാനും ഞങ്ങൾക്ക് മധ്യനിരയിൽ ഒന്നോ രണ്ടോ കളിക്കാർ ആവശ്യമാണ്.” വാർണർ പറഞ്ഞു. മധ്യഭാഗത്ത് ഞങ്ങൾക്ക് വളരെയധികം വിക്കറ്റുകൾ നഷ്ടപ്പെടുന്നു, അവിടെയാണ് ഞങ്ങൾ കഷ്ടപ്പെടുന്നത്. ഞങ്ങളുടെ സീനിയർ കളിക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം. വാർണർ പറഞ്ഞു.

തോൽവി ഡൽഹി ക്യാപിറ്റൽസിന്റെ ഐപിഎൽ പ്ലേ ഓഫ് മോഹങ്ങൾ ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്‌. എട്ട് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റു മാത്രമാണ് ഡെൽഹിക്ക് ഉള്ളത്.