ആക്രമിച്ചു കളിക്കാൻ ആകില്ല എങ്കിൽ ഐ പി എൽ കളിക്കാൻ വരരുത്, വാർണറിനോട് സെവാഗ്

Newsroom

ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. രാജസ്ഥാനെതിരെ വാർണർ അർധ സെഞ്ച്വറി നേടിയിരുന്നു എങ്കിലും അത് ടി20 മത്സരത്തിന് യോജിച്ച പേസിൽ ആയിരുന്നില്ല. ഇതാണ് സെവാഗിനെ രോഷാകുലനാക്കിയത്‌.

വാർണ 23 04 08 19 05 40 033

ഞങ്ങൾ ഇംഗ്ലീഷിൽ വാർണറിനോട് പറയേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു എന്ന് സെവാഗ് പറഞ്ഞു, എന്നാലെ വാർണർ വിമർശനങ്ങൾ കേൾക്കുകയും വേദനിക്കുകയും ചെയ്യുകയുള്ളൂ. “ഡേവിഡ്, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ നന്നായി കളിക്കൂ. 25 പന്തിൽ 50 റൺസ് നേടു. ജയ്‌സ്വാളിൽ നിന്ന് കണ്ടു പഠിക്കു, അദ്ദേഹം 25 പന്തിൽ അർധ സെഞ്ച്വറി അടിച്ചു. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഐപിഎല്ലിൽ കളിക്കാൻ വരരുത്,” സെവാഗ് Cricbuzz-ൽ പറഞ്ഞു.

“55-60 എന്നതിനേക്കാൾ ഡേവിഡ് വാർണർ 30 റൺസിന് പുറത്തായിരുന്നു എങ്കിൽ ടീമിന് ഗുണമായേനെ. റോവ്മാൻ പവൽ, ഇഷാൻ പോറൽ എന്നിവരെപ്പോലുള്ള കളിക്കാർ വളരെ നേരത്തെ ക്രീസിൽ എത്തുകയും ഒരുപക്ഷേ എന്തെങ്കിലും ചെയ്യുകയും ചെയ്യാമായിരുന്നു. അവർക്ക് ഇന്നലെ എന്തെങ്കിലും ചെയ്യാൻ പന്തുകളൊന്നും അവശേഷിച്ചിരുന്നില്ല”അദ്ദേഹം കൂട്ടിച്ചേർത്തു