ഐപിഎല്‍ 2009ല്‍ ഷെയിന്‍ വോണിന് മുന്നില്‍ താന്‍ പതറി പോയത് ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമായി പങ്കുവെച്ച് വിരാട് കോഹ്‍ലി. ഇരുവരും പങ്കെടുത്ത ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനിലാണ് ഈ കാര്യം കോഹ്‍ലി പങ്കുവെച്ചത്. അവസാന പന്തില്‍ മൂന്ന് റണ്‍സ് എടുക്കണം ഷെയിന്‍ വോണ്‍ അല്ലെങ്കില്‍ വഖാര്‍ യൂനിസ് ആരെ നേരിടുവാന്‍ താല്പര്യപ്പെടുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോളാണ് കോഹ്‍ലി ഈ സംഭവം ഓര്‍ത്തെടുത്തത്.
ഷെയിന്‍ വോണിന് പകരം താന്‍ വഖാറിനെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞ കോഹ്‍ലി അതിനുള്ള കാരണങ്ങളും വ്യക്തമാക്കി. വോണ്‍ അവസാന ഓവര്‍ എറിയുവാനുള്ള സാധ്യതയില്ലെന്നും വഖാര്‍ എറിയുന്ന യോര്‍ക്കറുകളില്‍ സ്കോര്‍ ചെയ്യാനാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും തന്റെ തീരുമാനത്തിന് കാരണമായി കോഹ്‍ലി വിശദീകരിച്ചു.
2009 ഐപിഎലില്‍ തന്നെ വിഡ്ഢിയാക്കുവാന്‍ വോണിന് സാധിച്ചുവെന്നും 2011ല്‍ താന്‍ വീണ്ടും വോണിനെ നേരിട്ടപ്പോള്‍ അദ്ദേഹത്തിന് വിക്കറ്റ് നേടാനായില്ലെങ്കിലും തനിക്ക് അധികം റണ്‍സൊന്നും നേടാനായില്ലെന്നും കോഹ്‍ലി പറഞ്ഞു. മത്സര ശേഷം തന്നോട് ബൗളര്‍മാരോട് തിരിച്ച് ഒന്നും പറയാതിരിക്കുവാന്‍ വോണ്‍ ഉപദേശം നല്‍കിയെങ്കിലും താനത് ഗൗനിച്ചില്ലെന്നും കോഹ്‍ലി വ്യക്തമാക്കി.