ആര്‍സിബിയ്ക്കായി കോഹ്‍ലി ഓപ്പൺ ചെയ്യരുത് – ഇര്‍ഫാന്‍ പത്താന്‍

Sports Correspondent

വിരാട് കോഹ്‍ലിയിൽ ആര്‍സിബി ഏറെ ആശ്രയിക്കുന്നുണ്ടെന്നും മറ്റ് താരങ്ങളിൽ നിന്ന് മികവാര്‍ന്ന പ്രകടനം വരേണ്ടതുണ്ടെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രണ്ട് മത്സരങ്ങളിൽ നിന്ന് 103 റൺസാണ് കോഹ്‍ലി ഇതുവരെ നേടിയത്.

എന്നാൽ കോഹ്‍ലി ആര്‍സിബിയ്ക്കായി ഓപ്പൺ ചെയ്യരുതെന്നും ഇര്‍ഫാന്‍ പത്താന്‍ കൂട്ടിചേര്‍ത്തു. കോഹ്‍ലി ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റ് വീശിയത് മികച്ച രീതിയിലായിരുന്നു എന്നാൽ താരത്തിന് എല്ലാ മത്സരങ്ങളിലും ഇതുപോലെ മികവ് പുലര്‍ത്തി ടീമിനെ വിജയത്തിലേക്ക് നയിക്കാനാകില്ലെന്നും ഇര്‍ഫാന്‍ പത്താന്‍ കൂട്ടിചേര്‍ത്തു.