വിരാട് കോഹ്‌ലിയുടെ ടീമിന് തോൽവി

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ടീമിലെ അംഗങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ടീമിന് തോൽവി. ഇന്ത്യൻ സ്പിന്നർ ചഹാലിന്റെ ടീം ആണ് വിരാട് കോഹ്‌ലിയുടെ നേതൃത്തിലുള്ള ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചാഹലിന്റെ ടീം 125 റൺസ് മാത്രമാണ് എടുത്തത്. എന്നാൽ കുറഞ്ഞ സ്കോർ ലക്‌ഷ്യം വെച്ച് ഇറങ്ങിയ വിരാട് കോഹ്‌ലിയുടെ ടീമിന് ലക്‌ഷ്യം കാണാനാവാതെ പോവുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ടീമിന് ആവശ്യമായ മത്സര പരിചയം ലഭിക്കാൻ വേണ്ടിയാണ് റോയൽ ചലഞ്ചേഴ്‌സ് രണ്ട് ടീമായി മത്സരിച്ചത്. മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ എബി ഡിവില്ലേഴ്‌സ് താൻ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു. 33 പന്തിൽ നിന്ന് 43 റൺസ് എടുത്താണ് ഡിവില്ലേഴ്‌സ് താൻ ഫോമിലാണെന്ന് തെളിയിച്ചത്. ചാഹലിന്റെ ടീമിന് വേണ്ടി 4 ഓവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ഷഹബാസ് അഹമ്മദ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.