Picsart 24 03 13 10 36 00 148

കോഹ്ലി ഉടൻ RCB ക്യാമ്പിൽ ചേരും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണ് മുന്നോടിയായി വിരാട് കോഹ്ലി ആർ സി ബി ക്യാമ്പിൽ ഉടൻ ചേരും. ഈ വാരാന്ത്യത്തോടെ കോഹ്ലി ആർ സി ബി ക്യാമ്പിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ആർ സി ബിയുടെ മറ്റു പ്രധാന താരങ്ങളും വിദേശ താരങ്ങളും ക്യാമ്പിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അവർ കോഹ്ലിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്.

മാർച്ച് 17ന് മുമ്പ് കോഹ്ലി ആർസിബി ക്യാമ്പിൽ ചേരും. മാർച്ച് 19 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവരുടെ പ്രൊമോഷണൽ പരിപാടി നടക്കുന്നുണ്ട്. അതിൽ കോഹ്ലി ഉണ്ടാകും.മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആണ് ആർ സി ബിയുടെ സീസണിലെ ആദ്യ മത്സരം. ചെന്നൈയിൽ വെച്ചാകും ഈ മത്സരം നടക്കുക.

ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയ്ക്ക് ശേഷം കോഹ്‌ലി മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇംഗ്ലണ്ടിന് എതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് കോഹ്ലി പൂർണ്ണമായും വിട്ടുനിന്നിരുന്നു‌.

Exit mobile version