150 കിലോമീറ്റര്‍ വേഗതയിലൊരാള്‍ പന്തെറിയുന്നത് കാണുന്നത് മനോഹരം – വിരാട് കോഹ്‍ലി

Sports Correspondent

ഐപിഎലില്‍ തീപാറും വേഗത്തിൽ പന്തെറിയുന്ന സൺറൈസേഴ്സ് ഹൈദ്രാബാദ് താരം ഉമ്രാന്‍ മാലികിനെ പ്രശംസിച്ച് വിരാട് കോഹ്‍ലി. തന്റെ ആദ്യ മൂന്നോവറിൽ താരം വിട്ട് നല്‍കിയത് വെറും 10 റൺസാണ്. ഐപിഎൽ ഇത്തരത്തിൽ വിവിധ പ്രതിഭകളെ മുന്നോട്ട് കൊണ്ടു വരുന്ന ഒരു ടൂര്‍ണ്ണമെന്റാണെന്നും 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്നത് കാണുന്നത് തന്നെ മനോഹരമായ കാഴ്ചയാണെന്നാണ് വിരാട് കോഹ്‍ലി വ്യക്തമാക്കിയത്.

തന്റെ നാലോവര്‍ സ്പെല്ലിൽ 21 റൺസ് വഴങ്ങിയാണ് താരം ഒരു വിക്കറ്റ് നേടിയത്. ആദ്യ മൂന്നോവറിൽ 10 റൺസ് മാത്രം വിട്ട് നല്‍കിയ താരം ഡെത്ത് ഓവറിൽ 11 റൺസ് വഴങ്ങി. 153 കിലോമീറ്റര്‍ വേഗതയിലാണ് താരം എറിഞ്ഞ ഏറ്റവും വേഗതയേറിയ പന്ത്.