മത്സരം ശേഷം വാക്പോര്, വിരാട് കോഹ്‌ലിക്കും ഗംഭീറിനും കനത്ത പിഴ

Staff Reporter

ലക്‌നൗ സൂപ്പർ ജയന്റ്സ് – റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വാക്‌പോര് നടത്തിയ വിരാട് കോഹ്‌ലിക്കും ലക്നൗ ടീം മെന്റർ ഗൗതം ഗംഭീറിനും ബി.സി.സി.ഐയുടെ വക കനത്ത പിഴ. മാച്ച് ഫീയുടെ 100% ശതമാനം ഇരുതാരങ്ങളും പിഴയായി അടക്കണം.

Virat Kohli Gambhir Ipl

ഇന്നലെ ലക്ക്‌നൗവിൽ നടന്ന മത്സരത്തിൽ ആർ.സി.ബി 18 റൺസിന് ജയിച്ചിരുന്നു. തുടർന്ന് മത്സരം ശേഷം ഇരുവരും പരസ്പരം കൈ കൊടുക്കുന്നതിനിടയിലാണ് വാഗ്വാദം ആരംഭിച്ചത്. ഐ.പി.എൽ പെരുമാറ്റ ചട്ടത്തിലെ നിയമം ലംഘിച്ചതിനാണ് ഇരു താരങ്ങൾക്കും പിഴയിട്ടത്. കൂടാതെ ലക്‌നൗ ഫാസ്റ്റ് ബൗളർ നവീനുൽ ഹഖ് മാച്ച് ഫീയുടെ 50%വും പിഴയായി നൽകണം.

മുൻപ് ബംഗളുരുവിൽ നടന്ന മത്സരത്തിൽ ജയിച്ചതിന് ശേഷം ഗംഭീർ നടത്തിയ ആഘോഷത്തിന് സമാനമായ ആഘോഷം മത്സര ശേഷം വിരാട് കോഹ്‌ലി നടത്തിയിരുന്നു. ഇതാണ് വാക്പോരിൽ കലാശിക്കാൻ കാരണം.