അവസാന ഓവറുകളിൽ കത്തിക്കയറി വെങ്കിടേഷ് അയ്യര്‍, അംഗ്കൃഷിനും ഫിഫ്റ്റി

Sports Correspondent

Venkateshiyer
Download the Fanport app now!
Appstore Badge
Google Play Badge 1

സൺറൈസേഴ്സിനെതിരെ തുടക്കം പാളിയെങ്കിലും 200 റൺസെന്ന മികച്ച സ്കോര്‍ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അംഗ്കൃഷ് രഘുവംശി നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 106/4 എന്ന നിലയിലായിരുന്ന ടീമിനെ അഞ്ചാം വിക്കറ്റിൽ ഒത്തുകൂടിയ വെങ്കിടേഷ് അയ്യര്‍ – റിങ്കു സിംഗ് കൂട്ടുകെട്ടാണ് മിന്നും സ്കോറിലേക്ക് എത്തിച്ചത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ കൊൽക്കത്ത നേടിയത്.

ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായെങ്കിലും അവിടെ നിന്ന് അജിങ്ക്യ രഹാനെ – അംഗ്കൃഷ് രഘുവംശി കൂട്ടുകെട്ട് കൊൽക്കത്തയെ മുന്നോട്ട് നയിച്ചു. ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 71 റൺസാണ് നേടിയത്. 11ാം ഓവറിൽ 38 റൺസ് നേടിയ രഹാനെ പുറത്തായപ്പോള്‍ മികച്ച ബാറ്റിംഗ് തുടര്‍ന്ന അംഗ്കൃഷ് തന്റെ അര്‍ദ്ധ ശതകം നേടി.

Angkrishraghuvanshi

എന്നാൽ കമിന്‍ഡു മെന്‍ഡിസ് താരത്തിനെ പുറത്താക്കിയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. 106/4 എന്ന നിലയിൽ നിന്ന് വെങ്കിടേഷ് അയ്യര്‍ – റിങ്കു സിംഗ് കൂട്ടുകെട്ടാണ് കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്. വെങ്കിടേഷ് അയ്യര്‍ അവസാന ഓവറുകളിൽ കത്തിക്കയറിയപ്പോള്‍ റിങ്കു സിംഗും താരത്തിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേര്‍ന്ന് ടീമിനെ ഇരുനൂറിനടത്തേക്ക് എത്തിച്ചു. 91 റൺസാണ് ഈ കൂട്ടുകെട്ട് ചുരുങ്ങിയ പന്തുകളിൽ നിന്ന് നേടിയത്.

29 പന്തിൽ 60 റൺസ് നേടിയ വെങ്കിടേഷ് അയ്യര്‍ പുറത്തായപ്പോള്‍ കൊൽക്കത്ത 197/5 എന്ന നിലയിലായിരുന്നു. റിങ്കു സിംഗ് 17 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു.