വൈഭവ് അറോറയെ തിരികെ ടീമിലേക്ക് എത്തിച്ചത് കൊൽക്കത്ത, മയാംഗ് മാര്‍ക്കണ്ടേയും ടീമിൽ

Sports Correspondent

ഐപിഎൽ 2025 മെഗാ ലേലത്തിൽ മികച്ച തുക ലഭിച്ച് വൈഭവ് അറോറ. താരത്തെ തിരികെ ടീമിലേക്ക് എത്തിയ്ക്കുവാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 1.80 കോടി രൂപയ്ക്കാണ് ടീമിലേക്ക് തിരികെ എത്തിച്ചത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി ആദ്യം എത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്.

Mayankmarkande

രാജസ്ഥാന്‍ റോയൽസ് താരത്തിനായി രംഗത്തെത്തിയപ്പോള്‍ താരത്തിന്റെ വില 1.6 കോടിയായി ഉയര്‍ന്നു. ആ ഘട്ടത്തിൽ രാജസ്ഥാന്‍ പിന്മാറി ഡൽഹി രംഗത്തെത്തി. ഒടുവിൽ താരത്തെ കൊൽക്കത്ത സ്വന്തമാക്കി.

മയാംഗ് മാര്‍ക്കണ്ടേയെ 30 ലക്ഷത്തിന്റെ അടിസ്ഥാന വിലയിലാണ് കൊൽക്കത്ത സ്വന്തമാക്കി.