ഉനദ്കട് ഐ പി എല്ലിൽ നിന്ന് പുറത്ത്

Newsroom

ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർ ജയ്ദേവ് ഉനദ്കട് ഐ പി എല്ലിന്റെ ഈ സീസണിൽ ഇനി കളിക്കില്ല. ESPNcricinfo-യുടെ റിപ്പോർട്ട് അനുസരിച്ച്, ഇടതു തോളിന് പരിക്കേറ്റതിനാൽ ശേഷിക്കുന്ന കാമ്പെയ്‌നിൽ നിന്ന് താരം പുറത്താകും എന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് പേസർ ഫിറ്റ്നസ് വീണ്ടെടുക്കും.

Picsart 23 05 03 11 20 14 720

ഞായറാഴ്ച നെറ്റ്‌സിൽ ബൗൾ ചെയ്യുന്നതിനിടെയാണ് ഉനദ്കട്ടിന് പരിക്ക് പറ്റിയത്. പന്തെറിയാൻ വരികയായിരുന്ന ഉനദ്‌കട്ടിന്റെ കാൽ അബദ്ധത്തിൽ ഒരു കയറിൽ കുടുങ്ങി താരം വീഴുകയും കൈക്ക് പരിക്കേൽക്കുകയും ആയിരുന്നു.