ഫോമിലേക്ക് മടങ്ങിയെത്തണം, ഉമ്രാൻ മാലിക് സൺ റൈസേഴ്സ് ക്യാമ്പിൽ എത്തി

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിന് മുന്നോടിയായി പേസർ ഉമ്രാൻ മാലിക് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പിൽ ചേർന്നു‌. അവസാന സീസണിൽ അത്ര തിളങ്ങാൻ കഴിയാതിരുന്ന ഉമ്രാൻ ഈ സീസണിൽ ഫോമിലേക്ക് തിരികെയെത്തി ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ കയറാൻ ആകും ശ്രമിക്കുക. ഇന്ത്യ കണ്ട ഏറ്റവും വേഗതയേറിയ ബൗളറാണ് ഉമ്രാൻ മാലിക്.

ഉമ്രാൻ 23 05 05 14 51 08 578

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുമ്പ് മികച്ച പ്രകടനം നടത്താൻ ഉമ്രാൻ മാലികിനായിട്ടുണ്ട്‌‌. 2022ൽ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുനായി തൻ്റെ ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി അദ്ദേഹം മാറിയിരുന്നു. എന്നാൽ 2023 സീസണിൽ 8 മത്സരങ്ങൾ മാത്രമാണ് ഉമ്രാൻ ഐ പി എല്ലിൽ കളിച്ചത്. 5 വിക്കറ്റുകൾ മാത്രമേ വീഴ്ത്തിയതും ഉള്ളൂ.